വടാ ചെന്നൈയിലെ ആന്‍ഡ്രിയയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വടാ ചെന്നൈയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ധനുഷ്. ആന്‍ഡ്രിയ ജെര്‍മിയയുടെ പോസ്റ്ററാണ് പുറത്തുവിട്ടത്. ചന്ദ്രയായാണ് ആന്‍ഡ്രിയ എത്തുന്നത്. ചിത്രത്തില്‍ അമീര്‍ എന്ന നടന്റെയും സംവിധായകന്റെയും ഭാര്യയായാണ് ആന്‍ഡ്രിയ വേഷമിടുന്നത്. പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിനു ശേഷം ധനുഷും വെട്രി മാരനും ഒന്നിക്കുന്ന ചിത്രമാണ് വടാ ചെന്നൈ.

ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.

Top