അന്താരാഷ്ട്ര ബോക്‌സ് ഓഫീസിലും മുന്നേറിക്കൊണ്ട് ധനുഷിന്റെ വടാ ചെന്നൈ

നുഷും വെട്രിമാരനും ഒന്നിച്ച വടാ ചെന്നൈ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബോക്‌സ്ഓഫീസിലും ചിത്രം മുന്നേറുകയാണ്. ഒക്ടോബര്‍ 17നാണ് വടാ ചെന്നൈ റിലീസ് ചെയ്തത്. യുഎസ്എയില്‍ 2.19 കോടി, 44.51 ലക്ഷം ഓസ്‌ട്രേലിയയിലും 46.28 ലക്ഷം യുകെയിലും 30.84 ലക്ഷം മലേഷ്യയിലും ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ചിട്ടുണ്ട്.

ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജേഷാണ് വടാ ചെന്നൈയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.

തമിഴില്‍ അഭിനയപ്രാധാന്യമുളള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയ്ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വേല്‍രാജ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബി വെങ്കിടേഷാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കബാലി, കാല എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് വടാ ചെന്നൈയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.

Top