കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് വടാ ചെന്നൈയുടെ കിടിലന്‍ പ്രൊമോ

vada-chennai

നുഷ് പ്രധാന വേഷത്തിലെത്തുന്ന വടാ ചെന്നൈയുടെ തകര്‍പ്പന്‍ പ്രൊമോ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമാര്‍ന്ന പശ്ചാത്തല സംഗീതമാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെട്രി മാരനാണ് ചിത്രം ഒരുക്കുന്നത്.

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് ചിത്രം ഒരുങ്ങുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍. ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും.

Top