ധനുഷ് ചിത്രം വടാ ചെന്നൈയുടെ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 23ന്

vada-chennai

നുഷ് നായകവേഷത്തിലെത്തുന്ന ഗാങ്സ്റ്റര്‍ ഡ്രാമാ ചിത്രം വടാ ചെന്നൈ ഒക്ടോബര്‍ 17ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 23ന് ചെന്നൈയില്‍ നടക്കും. നേരത്തെ, ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചത്. 6 മില്യണ്‍ വ്യൂസാണ് ടീസറിന് യൂട്യൂബിലുള്ളത്.

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് ചിത്രം ഒരുങ്ങുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.

Top