ഖത്തറില്‍ കാല്‍നടയായും ബൈക്കിലും വരുന്നവര്‍ക്ക് വാക്സിന്‍ നല്‍കില്ല

ദോഹ: ഖത്തറിലെ വ്യവസായ-വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കായി ഒരുക്കിയ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇന്നു മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദിവസേന 25,000 പേര്‍ക്ക് വാക്‌സിനെടുക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്ററാണിത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ വലിയ തോതില്‍ എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച വാക്സിനേഷന്‍ കേന്ദ്രം താല്‍ക്കാലികമായി അടച്ചിരുന്നു. പൊതു സുരക്ഷയും സുഗമമായ പ്രവര്‍ത്തനവും ഒരുക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കിലും കാല്‍നടയായും വരുന്നവരെ അകത്തേക്കോ പാര്‍ക്കിംഗ് സ്ഥലത്തേക്കോ പ്രവേശിപ്പിക്കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.

അതേസമയം, അടച്ചിട്ട ദിവസങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയ ശേഷമാണ് ഖത്തര്‍ വാക്സിനേഷന്‍ സൈന്റര്‍ വീണ്ടും തുറക്കുന്നത്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാവുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ഖത്തറിലെ കമ്പനികനും വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി നേരത്തേ അപ്പോയിന്‍മെന്റ് എടുക്കണം. ഇതിനായി ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അപേക്ഷ QVC@hamad.qa എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമന്നും അധികൃതര്‍ അറിയിച്ചു.

 

 

Top