വാക്‌സിന്‍ അയിത്തം; യുകെ യാത്രാചട്ടം മാറ്റണമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കാത്ത യുകെ സര്‍ക്കാരിന്റെ നടപടി വിവേചനപരമെന്നും ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമാന സ്വഭാവത്തിലുള്ള നയം സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി ഇന്ത്യ. യുകെയുടെ പുതിയ വാക്‌സീന്‍ നയം ആ രാജ്യത്തേക്കു യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ല പറഞ്ഞു.

‘ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വിഷയം യുകെ വിദേശകാര്യ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. വിഷയം ഉടന്‍ പരിഹരിക്കുമെന്നാണ് എന്നോടു പറഞ്ഞിരിക്കുന്നത്’- ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ല പറഞ്ഞു.

Top