കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം ജൂലൈയില്‍; സിറം ഇന്‍സ്റ്റിറ്റിയൂട്ട്

ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം വൈകാതെ ആരംഭിക്കും. കുട്ടികളില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മാസത്തില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നൊവാവാക്‌സ് ഇന്ത്യയിലെ നാലാമത്തെ വാക്‌സിനാണ്. 6-12, 2-6 പ്രായത്തിലുള്ള കുട്ടികളിലും കൊവാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തും.

ഭാരത് ബയോടെക്ക് 12 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ന്യൂഡല്‍ഹിയിലേയും പട്‌നയിലെയും എയിംസില്‍ നടക്കുന്ന ഈ പരീക്ഷണങ്ങളില്‍ 525 കുട്ടികളാണ് പങ്കെടുക്കുന്നത്. മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണവും ഭാരത് ബയോടെക്ക് കുട്ടികളില്‍ നടത്തുന്നുണ്ട്.

സൈകോവ്ഡി വാക്‌സിന്‍ നിര്‍മാതാക്കളായ സൈഡസ് കാഡിലയും കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 12 മുതല്‍ 18 പ്രായത്തിനിടയിലുള്ള കുട്ടികളിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തുന്നത്. 512 പ്രായത്തിലുള്ള കുട്ടികളെയും ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

Top