ആപ്പ് തകരാര്‍; ബംഗാളില്‍ വാക്‌സിന്‍ വിതരണം തടസപ്പെട്ടു

കൊല്‍ക്കത്ത: കോവിഡ് വാക്സിന്‍ ആപ്പിലെ സാങ്കേതികപ്രശ്നത്തെ തുടര്‍ന്ന് ആദ്യ ദിവസം തന്നെ ബംഗാളില്‍ വാക്സിന്‍ വിതരണം തടസപ്പെട്ടു. വാക്സിന്‍ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിഡ് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് (കോവിന്‍) ആപ്ലിക്കേഷന്‍.

വാക്സിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പ്ലോഡ് ചെയ്യുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് വാക്സിന്‍ വിതരണം തടസപ്പെട്ടത്. ആപ്പ് വഴി സന്ദേശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിനും തടസം നേരിട്ടു. ഇതോടെ ഫോണ്‍ മുഖേനയാണ് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.

സംസ്ഥാനത്ത് ഒട്ടാകെ 204 കേന്ദ്രങ്ങളാണ് വാക്സില്‍ നല്‍കാനായി സജ്ജീകരിച്ചിരുന്നത്. ആപ്പ് വികസിപ്പിച്ചത് കേന്ദ്രമാണ്. പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top