വാക്‌സിന്‍ സംഭരണശാലകള്‍ക്ക് ഇവിഎമ്മിന് സമാനമായ സംരക്ഷണം നല്‍കണം; യോഗി

ലക്‌നൌ: കോവിഡ് വാക്‌സിന്‍ സൂക്ഷിക്കാന്‍ സംഭരണശാലകള്‍ക്ക് ഇവിഎമ്മുകള്‍ക്ക് നല്‍കുന്നതിന് സമാനമായ സംരക്ഷണം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വവസതിയില്‍ വച്ച് നടന്ന യോഗത്തിലാണ് നിര്‍ദേശം. ഡിസംബര്‍ 15ഓടെ കോള്‍ഡ് സ്റ്റോറേജുകളുടെ ശേഷി 2.30 ലക്ഷം ലിറ്ററാക്കണമെന്നാണ് നിര്‍ദേശം.

എല്ലാ ജില്ലകളിലും ഈ സൗകര്യം ലഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് ഇവിഎമ്മിന് സമാനമായ സുരക്ഷ ഒരുക്കുന്നതെന്നാണ് യോഗി വിശദമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ സംബന്ധിച്ച പരിശീലനങ്ങളും നല്‍കണമെന്നാണ് യോഗി വ്യക്തമാക്കിയത്.

Top