വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണം;രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനെടുക്കാന്‍ താല്‍പ്പര്യമുള്ളവരും വാക്‌സിന്‍ നിര്‍ബന്ധമായി എടുക്കേണ്ടവരും എന്ന ചര്‍ച്ച തന്നെ പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

84 രാജ്യങ്ങളിലേക്കായി അറുപത്തിനാലര ദശലക്ഷം ഡോസ് വാക്‌സിനാണ് ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത്. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കല്ല അടിയന്തരമായി നല്‍കേണ്ടവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ഈ ചര്‍ച്ച തന്നെ പരിഹാസ്യമാണെന്നും ഓരോ ഇന്ത്യക്കാരനും ജീവന്‍ സുരക്ഷിതമാക്കാനുള്ള അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 

Top