വാക്‌സിന്‍ ക്ഷാമം; മുംബൈയില്‍ മൂന്ന് ദിവസത്തേക്ക് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു

മുംബൈ: മുംബൈയില്‍ മൂന്ന് ദിവസത്തേക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ത്തിവെച്ചു. ആവശ്യത്തിന് ഡോസ് ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് മുംബൈയില്‍ വാക്സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ലഭ്യമായ ഡോസുകളുടെ അളവ് കുറവായതാണ് ഇതിനു കാരണമെന്നും ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യാഴാഴ്ച അറിയിച്ചു.

അതേസമയം, ആവശ്യത്തിന് വാക്സിന്‍ ഇതിനിടയ്ക്ക് ലഭിക്കുകയാണെങ്കില്‍ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാരും നാല്‍പ്പത്തഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഭയക്കേണ്ടതില്ലെന്നും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു മുന്‍പില്‍ തടിച്ചുകൂടരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വാക്സിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം അത് ലഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Top