വാക്സീൻ അടിയന്തരമായി നൽകണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജസ്ഥാൻ മുഖ്യമന്ത്രി

രാജസ്ഥാൻ: രണ്ടു ദിവസത്തേക്കുള്ള വാക്സീൻ ശേഖരമേ ഉള്ളൂവെന്നും 30 ലക്ഷം ഡോസ് കോവിഡ് വാക്സീൻ അടിയന്തരമായി നൽകണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനിടെയാണു കൂടുതൽ വാക്സീൻ ആവശ്യപ്പെട്ടു സംസ്ഥാനം രണ്ടാം തവണയും കേന്ദ്രത്തിനു കത്തയയ്ക്കുന്നത്.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വ്യാഴാഴ്ച ഏറ്റവും വലിയ സംഖ്യ രേഖപ്പെടുത്തി. 3526 പേർ രോഗബാധിതരായ ഈ ദിവസത്തിൽ 20 പേർ രോഗം മൂലം മരിക്കുകയും ചെയ്തു.

ഏഴാം തീയതിവരെ സംസ്ഥാനത്ത് 86,89,770 ഡോസ് നൽകിയതായും കൂടുതൽ വാക്സീൻ എത്തിച്ചാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Top