വാക്‌സിന്‍ ക്ഷാമം; കേന്ദ്രം പോരാടുന്നത് ബ്ലൂ ടിക്കിന് വേണ്ടിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലു ടിക്ക് കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ബ്ലു ടിക്ക് പോയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു.

 

Top