വാക്‌സിന്‍ ക്ഷാമം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര മന്ത്രിമാരുടെ എണ്ണം കൂടിയെങ്കിലും വാക്‌സിന്‍ വിതരണത്തില്‍ മാറ്റമില്ലെന്നാണ് രാഹുലിന്റെ വിമര്‍ശനം. രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ സംബന്ധിച്ച കണക്കുകള്‍ സഹിതമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

‘എവിടെ വാക്‌സിന്‍?’ എന്ന ഹാഷ്ടാഗോടുകൂടി ഹിന്ദിയിലാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് 2021 ഡിസംബര്‍ അവസാനത്തോടെ രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്യണമെങ്കില്‍ ദിവസേന 80 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടി വരും. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസമായി പ്രതിദിനം ശരാശരി 34 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

Top