സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് സ്‌റ്റോക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് വാക്‌സിന്‍ സ്‌റ്റോക്കില്ല. നാളെ വാക്‌സിന്‍ യജ്ഞം ആരംഭിക്കാനിരിക്കെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ വാക്‌സിന്‍ ക്ഷാമം കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിക്കും. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1,54,70,776 പേര്‍ക്ക് കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കിയെന്നാണ് കോവിന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടുഡോസും സ്വീകരിച്ചവരുടെ എണ്ണം 63,70,753 പേരാണ്.

Top