വാക്‌സിന്‍ ക്ഷാമം; കോട്ടയത്ത് വാക്‌സിനെടുക്കാന്‍ വന്നവരും പൊലീസും തമ്മില്‍ വാക്കേറ്റം

കോട്ടയം: കോട്ടയം ബേക്കര്‍ സ്‌കൂളിലെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ വാക്‌സിനെടുക്കാന്‍ വന്നവരും പൊലീസും തമ്മില്‍ വാക്കേറ്റം. വാക്‌സിനെടുക്കാന്‍ എത്തിയവര്‍ കൂടി നില്‍ക്കാന്‍ തുടങ്ങിയതോടെ പൊലീസ് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.

രാവിലെ മുതലെത്തി ക്യൂ നില്‍ക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവര്‍ക്ക് പൊലീസ് ടോക്കണ്‍ നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.

കഴിഞ്ഞ മൂന്നു ദിവസവും ഈ വാക്സിനേഷന്‍ കേന്ദ്രത്തില്‍ വലിയ ജനത്തിരക്കനുഭവപ്പെട്ടിരുന്നു. വരിനിന്നിട്ടും വാക്സിന്‍ ലഭിക്കാതെ നിരവധി പേര്‍ മടങ്ങിപ്പോവുകയും ചെയ്തു. ചെറിയ രീതിയിലുള്ള തര്‍ക്കവും കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.

 

Top