വാക്‌സിന്‍ ക്ഷാമം: 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ അനശ്ചിതത്വത്തില്‍

തിരുവന്തപുരം : 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിന്‍ വിതരണം അനശ്ചിതത്വത്തില്‍ നീങ്ങുന്നു. 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുമെങ്കിലും കേരളത്തില്‍ തുടങ്ങില്ല. കൂടുതല്‍  വാക്‌സിന്‍ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്‌സിന്‍ വിതരണം നടത്തേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വാക്‌സിന്‍ മുടങ്ങിയേക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്ന് വാക്‌സിനേഷന്‍ മുടങ്ങും.

45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. എല്ലാ ജില്ലകളിലും വിതരണം ചെയ്യാന്‍ പോലും തികയാത്ത അവസ്ഥായാണ് കാണുന്നത്. രണ്ടാം ഡോസ് എടുക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കാനും വാക്‌സിന്‍ ഇല്ലാത്ത അവസ്ഥയാണ്. അതിനാല്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാതെ മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കേണ്ട എന്നാണ് തീരുമാനം

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമായ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സക്ക് നീക്കിവെക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Top