വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ട്രെയിനിലും ബസിലും മുഴുവന്‍ സീറ്റിലും യാത്രാനുമതി

റിയാദ്: ആരോഗ്യമന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് പൊതുഗതാഗതം അംഗീകരിച്ച സൗദിയില്‍ ട്രെയിനിലും ബസിലും മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിച്ചു. നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നവയിലാണ് അനുമതി. നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളിലും ബസുകളിലും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് സഞ്ചരിക്കാം.

എന്നാല്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതിന് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇളവുണ്ടാകും. സൗദിയിലെ ജിസാന്‍ പട്ടണത്തിലും ഫുര്‍സാന്‍ ദ്വീപിനുമിടയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളിലും ഇരുഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാകും യാത്രാനുമതി.

Top