വാക്സീന്‍‌ സ്വീകരിച്ചതിൽ പരിഹസിച്ചവരോട് സഹതാപം മാത്രം – കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ എടുത്ത തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോടു സഹതാപമേയുള്ളൂവെന്നും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

“വാക്സീൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സീൻ എടുക്കുന്ന വാർത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ “മന്ത്രി വ്യക്തമാക്കി.

Top