വാക്‌സിന്‍ നയം പുനപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒരേ ബോക്സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ ഉറപ്പാക്കണമെന്നും സോണിയ കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രതിസന്ധി കൊവിഡ് കാരണം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൊള്ളയായ പ്രസംഗങ്ങള്‍ അല്ല വേണ്ടത്. രാജ്യത്തിന് പരിഹാരം നല്‍കുകയാണ് വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

 

Top