വാക്‌സിന്‍ നയം, ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക്; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: വാക്‌സിന്‍ നയം , ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെയുള്ള ലാബ് ഉടമകളുടെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. നിരക്ക് അഞ്ഞൂറ് രൂപയായി കുറച്ചതോടെ ലാബുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് ഉടമകള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ലാബുടമകളുടെ ഹര്‍ജിയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും

കൂടാതെ പുതുക്കിയ വാക്‌സിന്‍ നയം വൈകാതെ നിലവില്‍ വരുമെന്നേ കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതൊടെ വാക്‌സിനേഷനുള്ള തിരക്ക് അതോടെ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പുതിയ വാക്‌സിന്‍ നയം സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Top