“സംസ്ഥാനത്ത് വാക്‌സിൻ സൗജന്യം:വാക്ക് മാറ്റുന്ന രീതി സർക്കാരിനില്ല” -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വജയൻ. ഇടക്കിടെ വാക്ക് മാറ്റി പറയുന്ന നിലപാട് സർക്കാരിനില്ലെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സിൻ തരാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്ന് വി.മുരളീധരന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാനാണ് കത്തെഴുതിയതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തംനിലയ്ക്ക് വാക്‌സിൻ വാങ്ങണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന. കേരളത്തിലെ വാക്‌സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ ആരാജകത്വമാണെന്ന് വിമർശിച്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, കേന്ദ്ര വിഹിതത്തിന് മാത്രം കാത്തു നിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങണം എന്ന് ആവശ്യപ്പെട്ടിരുന്നു.

Top