യുപിയില്‍ 18 കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ സൗജന്യം: യോഗി

yogi

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം സൗജന്യമാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ഉത്തര്‍പ്രദേശിലെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും ഈ പോരാട്ടത്തില്‍ കൊറോണ വൈറസ് പരാജയപ്പെടുമെന്നും അന്തിമവിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

നേരത്തെ, പതിനെട്ട് മുതല്‍ നാല്‍പത്തിയഞ്ച് വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമാക്കി കൊണ്ട് അസം സംസ്ഥാനവും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Top