വാക്‌സിന്‍ വിതരണ റെക്കോഡ്; മോദി ഉണ്ടെങ്കില്‍ അത്ഭുതം നടക്കുമെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണത്തില്‍ തിങ്കളാഴ്ച റെക്കോഡിടുകയും ചൊവ്വാഴ്ച ഗണ്യമായി കുറയുകയും ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. തിങ്കളാഴ്ച 88 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തപ്പോള്‍ ചൊവ്വാഴ്ച വിതരണം ചെയ്യാനായത് 54.22 ഡോസ് വാക്സിനായിരുന്നു.

ഞായറാഴ്ചയിലെ റെക്കോര്‍ഡ് വിതരണത്തിന്റെ പിന്നിലെ രഹസ്യം ഇതാണെന്ന് ചിദംബരം പറയുന്നത്. ‘ഞായറാഴ്ച പൂഴ്ത്തിവെക്കും. തിങ്കളാഴ്ച വാക്സിനേഷന്‍ നടത്തും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ട് പോകും. അതാണ് പ്രതിരോധ കുത്തിവെപ്പിന്റെ ലോക റെക്കോര്‍ഡിന് പിന്നിലെ രഹസ്യം’ ചിദംബരം ട്വീറ്റ് ചെയ്തു.

ഈ നേട്ടം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ചിദംബരം പരിഹസിച്ചു.’എല്ലാവര്‍ക്കുമറിയം, മോദി സര്‍ക്കാരിന് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചേക്കാം. ‘മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യതമാണ്'(2019-ലെ ബിജെപിയുടെ മുദ്രാവാക്യം) എന്നതിന് പകരം മോദി ഉണ്ടെങ്കില്‍ അത്ഭുതമുണ്ടാകുമെന്ന് മാറ്റണം’ ചിദംബരം കൂട്ടിച്ചേര്‍ത്തു.

 

Top