വാക്‌സിന്‍ വിതരണം; മോദിയെ പുകഴ്ത്തി ഇമ്മാനുവല്‍ മാക്രോണ്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വിര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

”കൊവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാന്‍ ഇന്ത്യക്ക് കഴിയും, ഇന്ത്യയെ പൂര്‍ണമായും വിശ്വാസമാണ്, വാക്സിന്‍ വിതരണത്തെ കുറിച്ച് ആരും ഇന്ത്യയെ പഠിപ്പിക്കേണ്ട ആവശ്യമില്ല. നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്സിന്‍ വിതരണം ചെയ്തിട്ടുള്ളത്. വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെയും ദരിദ്ര രാജ്യങ്ങളെയും സഹായിക്കണമെന്നും മാക്രോണ്‍ പറഞ്ഞു.

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയും മാക്രോണ്‍ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിക്കോ കോസ്റ്റയുടെ നേതൃത്വത്തില്‍ നടന്ന ഉച്ചകോടിയില്‍ ഈമാന്വല്‍ മാക്രോണിനെ കൂടാതെ 26 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു.

 

Top