വാക്സീൻ സ്വീകരിക്കുന്നവർക്കു ഗുരുതര പാർശ്വഫലമുണ്ടായാൽ നഷ്ടപരിഹാര ബാധ്യത വാക്സീൻ കമ്പനിക്ക്

ൽഹി : രാജ്യത്ത് വാക്സീൻ സ്വീകരിക്കുന്നവർക്കു ഗുരുതര പാർശ്വഫലമുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത വാക്സീൻ കമ്പനിക്ക്. നിലവിലെ സാഹചര്യവും ആവശ്യവും പരിഗണിച്ച് വേഗത്തിൽ വാക്സീൻ ഗവേഷണം പൂർത്തിയാക്കിയതിനാൽ, നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഇളവു വേണമെന്ന കമ്പനികളുടെ വാദം സർക്കാർ അംഗീകരിച്ചില്ല.കരുതൽ വാക്സീൻ എന്ന നിലയിലാണു കോവാക്സീന് അംഗീകാരം നൽകിയതെന്ന എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ വാദം വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ തള്ളി.

ഒരു വാക്സീനും മറ്റൊന്നിന്റെ കരുതൽ അല്ലെന്നും ഇരു വാക്സീനുകളും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, കോവിഷീൽഡും കോവാക്സീനും സുരക്ഷിതമാണെന്നു സാക്ഷ്യപ്പെടുത്തി 49 പ്രമുഖ ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും കത്ത് ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. വാക്സീൻ പ്രവർത്തനങ്ങളിൽ സർക്കാരിനു പൂർണ പിന്തുണ ഉറപ്പാക്കണമെന്നു സർവകലാശാലകൾക്ക് അയച്ച കത്തിൽ യുജിസി ആവശ്യപ്പെട്ടു.

Top