വാക്‌സിന്‍ ചലഞ്ച്; നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്‌സീന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. കെഎസ്ഇബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്നു വാക്‌സീന്‍ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നല്‍കണം. ഒരു ദിവസത്തെ പെന്‍ഷന്‍ തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ.്

രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നല്‍കാനാണ് നിര്‍ദേശം. ഭാവിയില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. പെന്‍ഷന്‍ വിഹിതം നിര്‍ബന്ധമായി ഈടക്കിയ കെഎസ്ഇബി നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു

 

Top