കേരളത്തില്‍ നിന്ന് കര്‍ണാടകത്തില്‍ പ്രവേശിക്കാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് മതി

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കേറ്റ് കാണിച്ചാല്‍ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു.

ഒരു ഡോസ് വാക്‌സീനെടുത്തുവെന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. വൈകാതെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് വിവരം.

 

Top