കുത്തിവെപ്പ് വേണോ, വേണ്ടയോ..? തീരുമാനം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലെന്ന് പഠനം

vaccination

കുത്തിവെപ്പ് വേണോ, വേണ്ടയോ എന്ന തീരുമാനത്തില്‍ ഓരോരുത്തരുടെ കാഴ്ചപ്പാടിനെ കുറിച്ച് പുതിയ പഠനവുമായി അമേരിക്കയിലെ ഐഡാഹോ സര്‍വ്വകലാശാല രംഗത്ത്. സര്‍ക്കാരിലുള്ള വിശ്വാസവും, രാഷ്ട്രീയ കാഴ്ചപ്പാടുമാണ് പലരും കുത്തിവെപ്പ് എടുക്കുന്നതിന് പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഉറച്ച വിശ്വാസം, ഒരു വ്യക്തിയുടെ പ്രത്യയശാസ്ത്രത്തെ പോലും നേരിട്ട് ബാധിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. വാക്‌സിന്‍ എടുക്കുന്നതിനെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചോ ബോധവാന്മാരെല്ലെങ്കില്‍ പോലും ഉറച്ച വിശ്വാസമാണ് അവരെ കുത്തിവെപ്പ് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളവരേക്കാള്‍ താഴ്ന്ന തരത്തിലാണ് ലിബറല്‍ കാഴ്ചപ്പാടുകളുള്ളവരുടെ ചിന്തകളെന്നും പഠനം വെളിപ്പെടുത്തുന്നു. വാക്‌സിനേഷനെ കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും മരുന്നിന്റെ വിലയും, ലാഭവും മാത്രമാണ് പലരും നോക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

പലപ്പോഴും, കുടുംബാംഗങ്ങളുടെ വികാരപരമായ ഇടപ്പെടല്‍, സംസ്‌ക്കാരപരമോ, മതപരമോ, സാമൂഹിക ഇടപ്പെടലുകളുമാണ് പലരും കുത്തിവെപ്പ് നല്‍കാന്‍ മുതിരുന്നതെന്നുമാണ് പഠനങ്ങളില്‍ പറയുന്നത്.

പലപ്പോഴും ബോധവത്ക്കരണം ശരിയായ രീതികളില്ലെല്ല ആളുകള്‍ക്കിടയില്‍ നടക്കുന്നത്. എന്നാല്‍ ശരിയായ രീതിയിലുള്ള ബോധവത്ക്കരണം ജനങ്ങളില്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇടയാക്കുന്നുവെന്നും പഠന വിദഗ്ധര്‍ പറയുന്നു. അതായത് ഒരു വ്യക്തിയുടെ പ്രത്യയ ശാസ്ത്രത്തെ വളരെപ്പെട്ടന്ന് കീഴ്‌പ്പെടുത്താന്‍ ബോധവത്ക്കരണത്തിന് കഴിയുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

കുട്ടികളിലെ റുബെല്ലാ കുത്തിവെപ്പുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. റൂബെല്ലാ വാകിസിനെ കുറിച്ച് ജനങ്ങള്‍ ആശങ്കയിലായിരുന്നു. ഒമ്പതു മാസം മുതല്‍ പതിനഞ്ച് വയസുവരെ പ്രായമുള്ള 41 കോടി കുട്ടികള്‍ക്കാണ് വാക്‌സിന്‍ എടുക്കേണ്ടിയിരുന്നത്. എന്നാല്‍ കുത്തിവെപ്പിനെ കുറിച്ച് ശക്തമായ വിവാദങ്ങള്‍ വന്നതോടെ ജനങ്ങള്‍ കുത്തിവെപ്പ് എടുക്കുന്നതില്‍ നിന്ന് മാറിയിരുന്നു.

എന്നാല്‍ ആരോഗ്യ വകുപ്പിന്റേയും സര്‍ക്കാരിന്റേയും പൊതു പ്രവര്‍ത്തകരുടേയും ഇടപെടല്‍ വന്നതോടെ കുത്തിവെപ്പ് എടുക്കില്ലെന്ന് വാശി പിടിച്ച ജില്ലകളില്‍ കൂടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. നമ്മളെ സ്വാധീനിക്കാന്‍ കഴിയുമെന്നതിന് ഇതു തന്നെ ഏറ്റവും വലിയ തെളിവാണ്.

Top