തിരുവനന്തപുരം ജില്ലയില്‍ നാളെത്തെ കൊവിഡ് വാക്‌സിനേഷന്‍ റദ്ദാക്കി

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നാളെ  കൊവിഡ്  വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാകളക്ടര്‍ അറിയിച്ചു. ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്‌സിന്‍ നല്‍കുന്നതില്‍ പരിഗണന നല്‍കും.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉത്തരവ് പ്രകാരം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, വെള്ളിയാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ എല്ലാവിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

 

Top