“വാക്സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തും”-മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തരംഗത്തെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളു‌ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചു. സമഗ്രവും സുസജ്ജവുമായ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“പ്രയാസമില്ലാതെ വാക്സീൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കും. വാക്സിനേഷന് എല്ലാ സ്ഥലങ്ങളിലും ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനം.”ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് ക്യംപെയ്ൻ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top