ഇന്ത്യ നല്‍കിയ വാക്‌സിന്‍ കുത്തിവെപ്പ് തുടരുന്നു; യു.എന്‍ സമാധാന സേന

യുണൈറ്റഡ് നേഷന്‍സ്: രാജ്യം യുഎന്‍ സമാധാന സേനക്ക് നല്‍കിയ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിച്ച് കുത്തിവെപ്പ് തുടരുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി ഇന്ത്യ രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചത്. ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന സമാധാന സേനാംഗങ്ങള്‍ക്ക് രണ്ട് ഡോസ് കുത്തിവെപ്പും സാധ്യമാകാനാണ് ഇത്രയും വാക്‌സിന്‍ നല്‍കുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് മാര്‍ച്ച് 27ന് രണ്ട് ലക്ഷം വാക്‌സിന്‍ ഇന്ത്യ സൗജന്യമായി കയറ്റി അയച്ചു. വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച മുന്ന് രാജ്യങ്ങളോടും യുഎന്‍ നന്ദി അറിയിച്ചിട്ടുണ്ട്. ചൈനീസ്, റഷ്യന്‍, യുഎസ് അധികൃതരും ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

Top