കര്‍ണാടകയില്‍ 18-45 ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ത്തുന്നു

ബംഗളൂരു: കര്‍ണാടകയില്‍ 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തിവെയ്ക്കുന്നു. മെയ് 14 മുതല്‍ സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരിക്കൂ എന്നാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.

നിലവിലെ വാക്‌സിന്‍ ക്ഷാമം പരിഗണിച്ച് രണ്ടാം ഡോസ് ആവശ്യമുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് ഈ നീക്കം എന്നാണ് സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവന പറയുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങിയ വാക്‌സിന്‍ 18 വയസു മുതല്‍ 45 വയസുവരെയുള്ള വിഭാഗത്തിന് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ വാങ്ങിയ വാക്‌സിനും ഇപ്പോള്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനാല്‍ മെയ് 14ന് ശേഷം വാക്‌സിനേഷന് ബുക്ക് ചെയ്ത് 18 വയസു മുതല്‍ 45 വയസുവരെയുള്ള വിഭാഗത്തിന്റെ ബുക്കിംഗും ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പറയുന്നു. ഈ ഗ്രൂപ്പിനുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത് സര്‍ക്കാര്‍ പിന്നീട് അഠിയിക്കും.

 

Top