Vaccination is strict for primary school admission

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത കുട്ടികളുടെ കണക്കുകള്‍ ശേഖരിക്കാനും അത്തരത്തിലുളളവര്‍ക്ക് ഉടനടി വാക്‌സിനേഷന്‍ നല്‍കാനും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉത്തരവിട്ടു.

വാക്‌സിനേഷന്‍ ഇതുവരെ നല്‍കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്നും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നേരത്തെ പ്രതിരോധ കുത്തിവെയ്പിന് എതിരായി വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇത്തരത്തില്‍ വാക്‌സിനേഷനോട് വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. ഓരോ സ്‌കൂളിലും എത്ര കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇല്ലെന്നുമുളള കണക്കുകള്‍ ഇതില്‍ വ്യക്തമാക്കാനും നിര്‍ദേശമുണ്ട്.

Top