കര്‍ണാടകയില്‍ ഇനി മുതല്‍ ആശുപത്രികളില്‍ വാക്‌സിനേഷനില്ല

ബംഗളൂരു: കോവിഡ് വാക്‌സിനേഷന്‍ ആശുപത്രികളില്‍ നിന്ന് മാറ്റി കര്‍ണാടക സര്‍ക്കാര്‍. വാക്സിനേഷന്‍ സെന്ററുകള്‍ ഇനി ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉണ്ടാകില്ല. ആശുപത്രികള്‍ക്ക് പകരം സ്‌കൂളുകളിലും കോളജുകളിലുമായിരിക്കും ഇനി വാക്സിനേഷന്‍ എടുക്കേണ്ടത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

കര്‍ണാടക ടാസ്‌ക് ഫോഴ്സ് മേധാവിയും ഉപമുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് വാക്സിനേഷന്‍ സെന്ററുകള്‍ ആശുപത്രികളില്‍ നിന്ന് മാറ്റണമെന്ന തീരുമാനം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും കൊവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്കുമായി രണ്ട് ലക്ഷം പള്‍സ് ഓക്സീമീറ്റര്‍ ലഭ്യമാക്കാനും തീരുമാനമായി.

സംസ്ഥാനത്ത് കൊവിഡ് പരിശോധന വേഗത്തിലാക്കാന്‍ ഒരു കോടി ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് കിറ്റ് വാങ്ങാനുള്ള തീരുമാനം, സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ ബെഡുകളും ഓക്സിജന്‍ ബെഡുകളാക്കി മാറ്റും എന്നിവയും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

 

Top