ചരിത്രം കുറിച്ച് കൊവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് വാക്‌സിനേഷന്‍ രണ്ട് കോടി പിന്നിട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം പിറന്നാള്‍ പ്രമാണിച്ച് ഇന്ന് രാജ്യത്താകമാനം നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം പുതിയ റെക്കാഡില്‍. കോവിന്‍ പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ 2.21 കോടി ആളുകള്‍ രാജ്യത്ത് വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ മുന്‍കൈയ്യെടുത്താണ് റെക്കോര്‍ഡ് വാക്‌സിനേഷനുള്ള പ്രചാരണം തുടങ്ങിയത്. ഇന്ന് രാത്രിയോടെ രണ്ടരക്കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.

ജൂണ്‍ മാസത്തില്‍ തങ്ങളുടെ 2.47 കോടി പൗരന്‍മാ!ര്‍ക്ക് വാക്‌സീന്‍ നല്‍കിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പേ!രെ വാക്‌സീന്‍ ചെയ്ത രാജ്യം. ഈ റെക്കോര്‍ഡ് ഇന്ന് രാത്രിയോടെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

ഏറ്റവുമധികം കൊവിഡ് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ ഇതുവരെ 54 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 18 കോടി പേര്‍ക്ക് മാത്രമാണ് പൂര്‍ണമായും വാക്‌സിന്‍ നല്‍കിയത്. ആകെ നല്‍കിയത് 38.3 കോടി ഡോസ് വാക്‌സിന്‍. ഇന്ത്യ നല്‍കിയതിന്റെ നേര്‍പകുതി മാത്രം. 49 ലക്ഷം മാത്രം ജനസംഖ്യയുളള ന്യൂസിലാന്റില്‍ ഇതുവരെ പൂര്‍ണമായും വാക്‌സിന്‍ നല്‍കിയത് 31.6ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ്. ആകെ നല്‍കിയത് 45.7 ലക്ഷം ഡോസ് വാക്‌സിനും.

2.58 കോടി ജനസംഖ്യയുളള ഓസ്‌ട്രേലിയയില്‍ ഇതുവരെ 2.38 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. ആകെ ജനസംഖ്യയില്‍ 36 ശതമാനത്തിന് മാത്രമാണ് പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ചത്. 91.4 ലക്ഷം പേര്‍ക്ക്. ഈ സ്ഥാനത്താണ് ഇന്ത്യയില്‍ 18.8 കോടി പേര്‍ക്ക് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു.

Top