വാക്‌സിനേഷന്‍; ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപനം വര്‍ധിക്കാനിടവരുത്തും: ഡോ. ഫൗചി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നു യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. കോവിഡ് പോരാട്ടത്തിന്റെ മുഖ്യആയുധം വാക്‌സീന്‍ ആണെന്നും ഡോ. ഫൗചി പറഞ്ഞു.

രണ്ട് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കാനും പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിനും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ആര്‍.എന്‍.എ വൈറസുകളായ ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ എടുക്കുന്നതിന് മൂന്ന് ആഴ്ച്ചയിലെ ഇടവേളയാണ് ഉത്തമം. മൊഡേണ വാക്‌സിന്റെ ഇടവേള നാലാഴ്ച്ചയാണ്. ഇവ തമ്മിലെ കാലദൈര്‍ഘ്യം വര്‍ധിക്കുന്നത് ദോഷകരമായിരിക്കും.

വാക്‌സിന്‍ ഡോസുകള്‍ തമ്മിലെ ഇടവേള ദീര്‍ഘിച്ചത് മൂലം അത് പ്രശ്‌നം സങ്കീര്‍ണമാക്കിയതായി നമ്മള്‍ ഇംഗ്ലണ്ടില്‍ കണ്ടു. എന്നാല്‍ വാക്‌സിന്‍ ലഭ്യത കുറവാണങ്കില്‍, ഇടവേള വര്‍ധിപ്പിക്കേണ്ടി വരുമെന്നും ആന്റണി ഫൗച്ചി കൂട്ടിചേര്‍ത്തു.

Top