18-45 വാക്‌സിനേഷന്‍ : 5241 പേര്‍ വാക്‌സിനെടുത്തു

തിരുവനന്തപുരം: കേരളത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ള അനുബന്ധരോഗബാധിതരില്‍ രജിസ്റ്റര്‍ ചെയ്ത 5241 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഈ വിഭാഗത്തിന് നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്തുവാങ്ങിയ വാക്‌സിനാണ്. 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്തത് എറണാകുളത്താണ്, 3102 പേര്‍.
തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍- 573.

സംസ്ഥാനത്ത് ഇതുവരെ 85,35,868 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 65.19ലക്ഷം പേര്‍ ഒന്നാം ഡോസ് വാക്‌സിനും 20.16 ലക്ഷം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. ആകെ ജനസംഖ്യയുടെ 18.37 ശതമാനം പേര്‍ സംസ്ഥാനത്ത് വാക്‌സിനെടുത്തിട്ടുണ്ട്. നിലവില്‍ കേന്ദ്രം അനുവദിച്ച വാക്‌സിന്‍ തീര്‍ന്നതിനാല്‍ സംസ്ഥാനത്ത് 45 വയസ്സുമുതലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ വന്‍പ്രതിസന്ധിയിലാണ്. വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

Top