3 വയസ് കഴിഞ്ഞ കുട്ടികൾക്ക് വാക്‌സിൻ ; അനുമതി നൽകി ചൈന

ബീജിങ്: 3 വയസ് കഴിഞ്ഞ കുട്ടികൾക്ക് കൊറോണവാക് കൊവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ചൈന. മൂന്ന് വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ളവരിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്‌സിന് ലഭിച്ചതായി മരുന്ന് നിർമ്മാണ കമ്പനിയായ സിനോവാക്കിന്‍റെ ചെയർമാൻ യിൻ വെയ്ഡോങ്ങാണ് അറിയിച്ചത്.

“എന്നാൽ വാക്സിൻ എപ്പോൾ അടിയന്തര ഉപയോഗത്തിന് എത്തുമെന്നും എത്ര പ്രായമുളള കുട്ടികളിലാണ് ആദ്യം കുത്തിവെക്കേണ്ടത് എന്നതിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന്” സിനോവാക് ചെയർമാൻ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണവാക് വാക്‌സിന്‍റെ ആദ്യ 2 ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു.

Top