സത്യപ്രതിജ്ഞാ വേദിയില്‍ വാക്‌സിനേഷന്‍ തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങി. 150 പേര്‍ക്കാണ് ഇന്ന് വാക്‌സിനേഷന്‍ നല്‍കുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികള്‍ക്ക് ആണ് വാക്‌സിനേഷന്‍ കൊടുക്കുന്നത്.

മൂന്ന് പന്തലുകളിലായി പരമാവധി ആളുകള്‍ക്ക് വാക്‌സീന്‍ കൊടുക്കാനാണ് തീരുമാനം. അയ്യായിരം പേരെ ഉള്‍ക്കൊള്ളാന്‍ ആവുന്ന പന്തലായിരുന്നു സജ്ജമാക്കിയത്.

 

Top