അരുവി ടീമിന്റെ ‘വാഴല്‍’ ട്രെയിലര്‍ പുറത്തിറങ്ങി

നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ അരുവിയുടെ സംവിധായകന്‍ അരുണ്‍ പ്രഭു പുരുഷോത്തമന്‍ ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘വാഴല്‍’. തമിഴിലെ ജനപ്രിയ താരം ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. മനോഹരദൃശ്യങ്ങള്‍ സമന്വയിപ്പിച്ച് ട്രാവല്‍ സിനിമയാക്കി ഒരുക്കിയ വാഴലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അരുവിയിലെ പീറ്ററിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പ്രദീപ് ആന്റണിയാണ് ചിത്രത്തിലെ പ്രധാന താരം. ഭാനു, യാത്ര, ദിവ എന്നിവരും മറ്റ് നിര്‍ണായക കഥാപാത്രങ്ങളാകുന്നു.

സംവിധായകന്‍ അരുണ്‍ പുരുഷോത്തമന്‍ തന്നെയാണ് വാഴലിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രദീപ് കുമാര്‍ ആണ് സംഗീതം. അരുവിക്ക് കാമറ ചലിപ്പിച്ച ഷെല്ലി കാലിസ്റ്റ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മണിരത്നത്തി?ന്റെ അസോസിയേറ്റായിരുന്ന ഷെല്ലി മലയാളത്തില്‍ ഷെയിന്‍ നിഗത്തിന്റെ ബര്‍മുഡക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റെയ്മണ്ട് ഡെറിക് ക്രാസ്റ്റയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലിപ് സുബ്ബരയ്യന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നു. ശിവകാര്‍ത്തികേയന്റെ എസ്‌കെ പ്രൊഡക്ഷന്‍സ് ബാനറില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജൂലൈ 16ന് വാഴല്‍ സോണിലൈവില്‍ റിലീസ് ചെയ്യും.

 

Top