ജി വി പ്രകാശ് കുമാറിന്റെ സം​ഗീതം, ചുവട് വച്ച് ധനുഷ്; ‘വാത്തി’യിലെ ഗാനമെത്തി

ധനുഷിന്റെ ഈ വർഷത്തെ ആദ്യ റിലീസ് തമിഴിലും തെലുങ്കിലും ഒരേ സമയം എത്തുന്ന ഒരു ചിത്രമാണ്. തെലുങ്ക് സംവിധായകൻ വെങ്കി അട്‍ലൂരി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് വാത്തി എന്നാണ്. തെലുങ്ക് പതിപ്പിന്റെ പേര് സർ എന്നും. ഇപ്പോഴിതാ വാത്തിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

നാടോടി മന്നൻ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസൻ ആണ്. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബാലമുരുകൻ എന്നാണ് തമിഴ് പതിപ്പിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംയുക്ത മേനോൻ ആണ് നായിക. സായ് കുമാർ, തനികെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ഹൈപ്പർ ആദി, ശര, ആടുകളം നരേൻ, ഇളവരശ്, മൊട്ട രാജേന്ദ്രൻ, ഹരീഷ് പേരടി, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top