ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കിയ ചിത്രം ‘വാങ്കിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു

സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘വാങ്കിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29നാണ് റിലീസ് ചെയ്യുന്നത്. തിയേറ്ററിലാണ് റിലീസ്.

ഷബ്ന മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹണം ചെയ്യുന്നത്. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Top