റൊമാന്‍സ്,സസ്പെന്‍സ് കോര്‍ത്തിണക്കിയ ഫാമിലി ത്രില്ലര്‍;വാനം കൊട്ടട്ടും ട്രെയിലര്‍ പുറത്ത്

വിക്രം പ്രഭുവിനെ നായകനാക്കി ധന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാനം കൊട്ടട്ടും’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മണിരത്നം-സുഹാസിനി, ശരത് കുമാര്‍ – രാധികാ ദമ്പതികള്‍ ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ പ്രണയ ജോഡികളാവുന്ന വിക്രംപ്രഭു – മഡോണ സെബാസ്റ്റ്യന്‍, ശാന്തനു – ഐശ്വര്യാ രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആക്ഷന്‍, റൊമാന്‍സ്, സസ്പെന്‍സ്, വൈകാരികതകളൊക്കെ കോര്‍ത്തിണക്കി നിര്‍മ്മിച്ചൊരു ഫാമിലി ത്രില്ലറാണ് സിനിമ. മണിരത്നത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചയാളാണ് ധന. മണിരത്നവും ധനായും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

മെഡ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം നിര്‍മ്മിച്ച് അവതരിപ്പിക്കുന്ന ‘വാനം കൊട്ടട്ടും’ ഫെബ്രവരി 7 ന് പ്രദര്‍ശനത്തിനെത്തും.

Top