രജനിയുടെ അണ്ണാത്തേയിലെ പുതിയ മാസ് ഗാനം പുറത്തിറങ്ങി

ജനികാന്ത് നായകനാകുന്ന അണ്ണാത്തേയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘വാ സാമി’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മുകേഷ് മുഹമ്മദ്, തിരുമൂര്‍ത്തി, കീഴകരൈ സംസുതീന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്.

ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. ഗ്രാമത്തലവന്റെ വേഷമാണ് രജനി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം ചിത്രത്തിന്റെ ആദ്യ കോപ്പി കണ്ടുള്ള രജനികാന്തിന്റെ പ്രതികരണം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

അണ്ണാത്തെ, പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണെന്നാണ് രജനികാന്ത് പറഞ്ഞത്. കുടുംബ പ്രേക്ഷകരെ സംതൃപ്തരാക്കുന്നതായിരിക്കും അണ്ണാത്തെയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Top