മാനസീക സംഘര്‍ഷം ; തെലുങ്ക് വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു

radika

ഹൈദരാബാദ്: തെലുങ്ക് ന്യൂസ് ചാനലിലെ അവതാരക രാധിക റെഡ്ഡി ആത്മഹത്യ ചെയ്തു. താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. വിഷാദം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രാധികയുടെ ബാഗില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

”വിഷാദം മൂലം ഞാന്‍ എന്നെതന്നെ കൊല്ലുകയാണെന്നും തന്റെ മരണത്തിനു ആരും ഉത്തരവാദികളല്ലെന്നും എന്റെ തലച്ചോറാണ് എന്റെ ശത്രുവെന്നും രാധിക തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് രാധിക ആത്മഹത്യ ചെയ്തതെന്ന് പിതാവ് അറിയിച്ചു. ഹൈദരാബാദിലെ മൂസപ്പേട്ടിലെ ശ്രീവില അപ്പാര്‍ട്‌മെന്റിലാണ് രാധിക താമസിച്ചിരുന്നത്.

വി6 ചാനലിലെ വാര്‍ത്താ അവതാരകയാണ് രാധിക. 6 മാസം മുന്‍പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനു ശേഷം മാതാപിതാക്കള്‍ക്ക് ഒപ്പമാണ് രാധിക താമസിച്ചിരുന്നത്. രാധികയ്ക്ക് 14 വയസുളള മകനുണ്ട്. മകന് മാനസിക വൈകല്യമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top