അമേരിക്കന്‍ വേദിയില്‍ ഹിറ്റായി തമിഴ് ഗാനം; തകര്‍ത്താടി വി അണ്‍ബീറ്റബിള്‍ ടീം

ജനീകാന്ത് നായകനായ ചിത്രമാണ് പേട്ട. ചിത്രത്തിലെ അടിപൊളി ഗാനത്തിന് അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയില്‍ ചുവടുവച്ചിരിക്കുകയാണ് വി അണ്‍ബീറ്റബിള്‍ ടീം. ചുവടുവച്ചത് മാത്രമല്ല വേദി ഒന്നാകെ ഇളക്കിമറിക്കാനും ടീമിന് സാധിച്ചു.

അമേരിക്കന്‍ വേദിയില്‍ ഡപ്പാംകൂത്ത് കളിച്ച് രജനി കാന്തിന്റെ ചിത്രത്തിന് നിറഞ്ഞ കയ്യടി നേടിയ ഈ ടീം മത്സരത്തില്‍ നാലാം സ്ഥാനമാണ് കരസ്ഥമാക്കിയത്.


വേദിയിലുള്ള വിധികര്‍ത്താക്കളെയും കാണികളെയും ഒരുപോലെ പ്രകമ്പനംകൊള്ളിക്കാനും ടീമിന് സാധിച്ചു എന്നതാണ് പ്രത്യേകത. ശരീരചലനങ്ങളുമായി പതിവ് തെറ്റിക്കാതെ അണ്‍ബീറ്റബിള്‍ ടീമിന്റെ പെര്‍ഫോമന്‍സ് വീഡിയോ പേട്ടയുടെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സന്തോഷത്തോടെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

Top