ശീമാട്ടി ഉടമ ബീന കണ്ണന്റെ പിതാവ് വി.തിരുവെങ്കിടം അന്തരിച്ചു

കൊച്ചി: ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമ ബീന കണ്ണന്റെ പിതാവ് വി.തിരുവെങ്കിടം അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് എറണാകുളം പച്ചാളത്ത് നഗരസഭാ ശ്മശാനത്തില്‍ നടന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കള് മാത്രമാണ് സംസ്‌കാര ചടങ്ങില് പങ്കെടുത്തത്. ശീമാട്ടി സ്ഥാപകന്‍ വീരയ്യ റെഡ്യാറുടെ മകനാണ് വി.തിരുവെങ്കിടം. ഏക മകളാണ് ബീന കണ്ണന്‍.

Top