ആരിഫിന്റെ പോസ്റ്റിന്‌ മറുപടിയുമായി ബല്‍റാം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ആലപ്പുഴ എംപി എ.എം ആരിഫ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വി.ടി ബല്‍റാം. തന്റെ ചിത്രമുള്ള പോസ്റ്ററിന് ബെസ്റ്റ് പോസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു എന്നായിരുന്നു ആരിഫ് പങ്കുവച്ച പോസ്റ്റ്. അതിന് മറുപടിയായി ബല്‍റാം ഈ കെട്ട കാലത്തും കേരളത്തിന് അഭിമാനിക്കാന്‍ ഇതില്‍പ്പരം മറ്റെന്തുണ്ട് ലൈവ് യൂ സഖാവേ എന്നായിരുന്നു.

ദേശീയതലത്തില്‍ ലഭിച്ച 1600ല്‍ പരം എന്‍ട്രികളില്‍ നിന്ന് പോസ്റ്റര്‍ വിഭാഗത്തില്‍ 2019ലെ മികച്ച പോസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും 2019ലെ ഏറ്റവും മികച്ച പോസ്റ്റര്‍ പ്രിന്റിംങ് അവാര്‍ഡും ലഭിച്ചു എന്നാണ് ആരിഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

ഈ പോസ്റ്റിന് ബല്‍റാം കൊടുത്ത മറുപടി ‘ഈ കെട്ട കാലത്തും കേരളത്തിന് അഭിമാനിക്കാന്‍ ഇതില്‍പ്പരം മറ്റെന്തുണ്ട് ! ലവ് യൂ സഖാവേ..’ ബല്‍റാം കുറിച്ചു.

Top