മ​തം അ​ടി​സ്ഥാ​ന​മാ​ക്കി​യ ദേ​വ​സ്വം വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു വി.​ടി. ബ​ല്‍​റാം

balram

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള മതപരമായ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒഴിവാക്കണമെന്നു വി.ടി. ബല്‍റാം എംഎല്‍എ.. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയമസഭയിലെ ഹിന്ദു അംഗങ്ങളുടെ വോട്ടര്‍ പട്ടികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.

സംസ്ഥാന നിയമസഭയിലെ 76 ഹിന്ദു അംഗങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വോട്ടര്‍മാരുടെ പേരിനൊപ്പമുള്ള അഭിപ്രായം രേഖപ്പെടുത്തുന്ന കോളത്തിലാണു വി.ടി. ബല്‍റാമിന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും പ്രത്യേക മത വിഭാഗക്കാര്‍ക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തയാറാക്കുന്ന വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നാണു വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍, കഴിഞ്ഞ ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പിലാണ് മതപരമായ തെരഞ്ഞെടുപ്പു പ്രക്രിയയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു കത്തു നല്‍കിയതെന്നു ബല്‍റാമിന്റെ ഓഫിസ് അറിയിച്ചു. എന്നാല്‍ അന്നു പാര്‍ട്ടി വിപ്പ് നല്‍കിയതിനാല്‍ വോട്ട് ചെയ്യേണ്ടി വന്നു. ഇപ്പോള്‍ അദ്ദേഹം കേരളത്തിനു പുറത്തായതിനാല്‍ ഇക്കാര്യത്തില്‍ പിന്നീട് അഭിപ്രായം പറയുമെന്നും വി.ടി. ബല്‍റാമിന്റെ ഓഫിസ് അറിയിച്ചു.

Top